കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ശത്രുതയോടെ കാണുന്നു : പി.സി.ജോര്‍ജ്
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ശത്രുതയോടെ കാണുന്നു എന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. കോവിഡ് മൂലം പട്ടിണിയും തൊഴിലിലായ്മയും രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വില കയറ്റിത്തിന് കാരണമാകുന്ന തുടര്‍ച്ചയായുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് ജനങ്ങളോടുള്ള ശത്രുതാപരമായ പെരുമാറ്റമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കേരള ജനപക്ഷം സെക്യുലര്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളുടെ മുന്നില്‍ നടത്തുന്ന ധര്‍ണ്ണാ സമരങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റോഫിസ് പടിക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം കൊള്ളയടിക്കുന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
അഡ്വ.ജോര്‍ജ് ജോസഫ് കാക്കനാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ്ണയ്ക്ക് നേതാക്കളായ ഉമ്മച്ചന്‍ കൂറ്റനാല്‍,പ്രെഫ.ജോസഫ് റ്റി.ജോസ്,സെബി പറമുണ്ട,,കെ.എഫ്.കുര്യന്‍,മാത്യു കൊട്ടാരം,ബൈജു തബി,സച്ചിന്‍ ജയിംസ്,അരുണ്‍ പുതുപള്ളി,ജോജോ കുഴിവേലി,സെബാസ്റ്റ്യന്‍ കുറ്റിയാനി,സേവ്യര്‍ മണ്ഡപം,സുമേഷ് ബാബു എന്നിവര്‍ നേത്യത്വം നല്‍കി.