സിനിമയില്‍ നായികയായി അഭിനയിക്കുന്നത് ഒറിജിനല്‍ റോബോട്ട്
റോബോട്ടുകള്‍ നായകനും നായികയും വില്ലനും ഒക്കെ ആയിട്ടുള്ള ധാരാളം ഹോളിവുഡ് സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ആനിമേഷന്റെ സഹായത്തിലാണ് അവയെ സിനിമയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലം മാറി കഥകളും മാറുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായി ഒരു റോബോട്ട് തന്നെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ പോവുകയാണ് ഇപ്പോള്‍ .
ജപ്പാന്‍ ശാസ്ത്രഞ്ജര്‍ നിര്‍മിച്ച റോബോട്ട് എറിക്കയാണ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയിലും റോബോട്ടിന്റെ വേഷം തന്നെയാണ് എറിക്ക കൈകാര്യം ചെയ്യുന്നത്. ‘ബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം 2019 ല്‍ ജപ്പാനില്‍ ചിത്രീകരിച്ചിരുന്നു. ബാക്കി ഭാഗങ്ങള്‍ അടുത്ത വര്‍ഷം ജൂണില്‍ പുനരാരംഭിക്കും. ജാപ്പനീസ് ശാസ്ത്രജ്ഞരായ ഹിരോഷി ഇഷിഗുറോയും കൊഹെ ഒഗാവയും ചേര്‍ന്ന് സൃഷ്ടിച്ച ഈ റോബോട്ട് കൃത്രിമ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെയാണ് അഭിനയിക്കുന്നത്. 2021 അവസാനത്തിലായിരിക്കും ചിത്രം പുറത്തിറങ്ങുക എന്നും പറയപ്പെടുന്നു.