17-കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച യുവതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയുമായി ഒളിച്ചോടി പോയി കല്യാണം കഴിച്ച യുവതിയെ പോലീസ് പിടകൂടി. തന്റെ 17കാരിയായ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബുധെ ബാലാജി സ്വദേശി കോത്വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് ഒളിച്ചോട്ട വിവരം ലോകമറിയുന്നത്.

പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് ശിവപുരി ജില്ലയിലെ ഗ്രാമത്തില്‍ നിന്നുമുള്ള ബന്ധുവായ കുട്ടിയേയും കാണാനില്ലെന്ന് കണ്ടെത്തി. ബന്ധുവായ ഈ പെണ്‍ക്കുട്ടിയും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഒളിച്ചോടിയെത്തിയ ഇവര്‍ മധ്യപ്രദേശിലെ ഗുണയിലെത്തി വിവാഹിതരാകുകയായിരുന്നു.

ഇതേ തുടര്‍ന്ന്, പോലീസിന്റെ ഒരു സംഘ0 ശിവപുരി ഗ്രാമത്തിലേക്ക് അന്വേഷണത്തിനായി പോകുകയും അവിടെ വച്ച് ഇരുവരെയും പിടികൂടുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഒളിച്ചോട്ടം എന്നാണ് പെണ്‍ക്കുട്ടിയുടെ മൊഴി. പോസ്‌കോ കുറ്റം ചുമത്തിയാണ് 20-കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൗണ്‍സലിംഗ് നല്‍കിയ ശേഷം 17കാരിയെ ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ചു.