മുംബൈയില്‍ കൊറോണ ബാധിതരായ കുട്ടികളില്‍ കവാസാക്കി രോഗ ലക്ഷണങ്ങളും
കൊവിഡ് ബാധിതരായ കുട്ടികളില്‍ കവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളും പ്രകടമാകുന്നതായി റിപ്പോര്‍ട്ട്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവാസാക്കി രോഗ ലക്ഷണങ്ങളുമായി 14 വയസുകാരനെ പ്രവേശിപ്പിചിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായി. ആശുപത്രി ജീവനക്കാരനായ പിതാവില്‍ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധയേറ്റിരിക്കുന്നത്.
ചൈന, അമേരിക്ക, സ്പെയ്ന്‍, ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ കൊവിഡ് ബാധിതരായ കുഞ്ഞുങ്ങളില്‍ കാവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ ഇന്ത്യയിലും സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ മുതല്‍ തന്നെ ഈ രാജ്യങ്ങളില്‍ കവാസാക്കി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത പനിയാണ് രോഗലക്ഷണം. കൊറോണ ആര്‍ട്ടറിയെ തകരാറിലാക്കാന്‍ കാവാസാക്കി രോഗത്തിന് കഴിയും.