ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു
ഇന്ത്യയില്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ തന്നെ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിക്കും എന്ന തരത്തില്‍ ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആപ്പുകള്‍ക്ക് സര്‍ക്കാര്‍ തന്നെ ആപ്പ് വെച്ചത്.
ഇന്ത്യയില്‍ ജനസമ്മിതിയില്‍ ഒന്നാമന്‍ ആണ് ടിക്ക് ടോക്. കോടികണക്കിന് ഇന്ത്യക്കാരാണ് ടിക്ക് ടോക് ഉപയോഗികുന്നത്. യുവാക്കള്‍ക്ക് ഇടയില്‍ ഹരമായി മാറിയ ഒരു ആപ്പ് കൂടിയാണ് ഇത്. ആപ്പ് നിരോധനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഒരുവേള ടിക്ക് ടോക് ആരാധകരെ ആകും.
നിരോധിച്ച ആപ്പുകളുടെ പൂര്‍ണ്ണവിവരം :