നായികയുടെ പേര്‍ രാധ ; നെറ്റ്ഫ്‌ലിക്‌സിനെതിരെ സംഘപരിവാര്‍ പ്രതിഷേധം

എന്തിലും ഏതിലും ഹൈന്ദവ വിരുദ്ധത ചികഞ്ഞെടുക്കുക ഇപ്പോള്‍ സംഘപരിവാറിന്റെ ഒരു സ്ഥിരം പരിപാടി ആയി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നെറ്റ് ഫ്‌ലിക്‌സിന്റെ, കൃഷ്ണ ആന്‍ഡ് ഹിസ് ലീല എന്ന പുതിയ വെബ് സീരീസിനെതിരെയാണ് ട്വിറ്ററില്‍ ഇവര്‍ വന്‍ പ്രതിഷേധം അഴിച്ചു വിട്ടിരിക്കുന്നത്. സീരീസിലെ ഒരു യുവതിയുടെ പേര് രാധ എന്നാണ് ഇതാണ് ഇവരെ ചൊടിപ്പിച്ചത്. നായകന്റെ പേര് കൃഷ്ണ എന്നാണ് ഇയാള്‍ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നത് ആണ് സീരിസിന്റെ കഥ.

ഇപ്പോള്‍ ചിത്രം ഹിന്ദുത്വത്തിനെതിരാണെന്നും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത് എന്നൊക്കെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. അതോടനുബന്ധിച്ച് ban Netflix എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം എതിര്‍പ്പുകള്‍ കാരണം സീരിസിന്റെ കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി എന്നാണ് ഇപ്പോള്‍ വരുന്ന വിവരം.