വെളളാപ്പിളളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മാര്‍ച്ചും കോലം കത്തിക്കലും
തൊടുപുഴ: കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വെളളാപ്പിളളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീനാരായണ സഹോദര ധര്‍മ്മവേദി തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് തൊടുപുഴ എസ്.എന്‍.ഡി.പി. യുണിയന്‍ ഓഫീസിനു മുന്‍പില്‍ വെളളാപ്പിളളിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
സഹോദരധര്‍മ്മവേദി തൊടുപുഴ യൂണിയന്‍കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു യൂണിയന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. വെളളാപ്പിളളിയുടെ നേതൃത്വത്തിലുളള കേരളത്തിലെ ഈഴവ സമുദായം ഇന്ന് വന്‍ മാഫിയാസഘത്തിന്റെ പിടിയിലാണെന്നും യൂണിയന്‍തല നേതാക്കളെയും ഗുരുതുല്ല്യരേയും കൊന്നും കുരുതികൊടുത്തും സമുദായത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും മാര്‍ച്ച് ഉത്ഘാടനം ചെയ്ത സത്യന്‍ പന്തത്തല പറഞ്ഞു.
ഈഴവ സമുദായത്തിന്റെ അവസ്ഥ കാല്‍നൂറ്റാണ്ടായി അഴിമതി നടത്തുന്നവര്‍ക്ക് വേണ്ടി മാത്രമാണെന്നും അഴിമതിയും നരഹത്യയും ഒരു വലിയ വ്യവസായമാക്കി മാറ്റിയെന്നും അദ്ധ്യക്ഷന്‍ പി.എസ് അനില്‍ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ശ്രീ.കെ.കെ. മഹേശന്റെ ജീവത്യാഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊലയാളി നടേശനെ അറസ്റ്റ് ചെയ്ത് ഈ മരണത്തിന് ഉത്തരവാദിയായ മാഫിയാ നടേശന്‍ രാജിവെച്ച് പുറത്ത് പോകുന്നതുവരെ ധര്‍മ്മവേദിയുടെ പ്രതിഷേധങ്ങള്‍ തുടരുമെന്ന് യോഗം തീരുമാനമെടുത്തത്.
ധര്‍മ്മവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സത്യന്‍ പന്തത്തല, ഇടുക്കി ജില്ലാ സെക്രട്ടിറി റെജി ദിവാകന്‍, തൊടുപുഴ യൂണിയന്‍ പ്രസിഡന്റ് പി.എസ്. അനില്‍, തൊടുപുഴ യൂണിയന്‍ സെക്രട്ടറി കെ.എം. ഗംഗാധരന്‍, ട്രഷറര്‍ എസ്.ബിനു, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മിഥുന്‍ സാഗര്‍, മന്‍മഥന്‍, കേശവന്‍, ഉഷാസുധാകരന്‍ എന്നിവര്‍ നേത്യത്ത്വം നല്‍കി.