കോറോണ വാക്‌സിന്‍ ഉടനെ ലഭ്യമാകും എന്ന വെളിപ്പെടുത്തലുമായി WHO

കൊറോണ ഭീതിയില്‍ കഴിയുന്ന ലോകത്തിന് ഒരു സന്തോഷവാര്‍ത്ത. കൊറോണ വൈറസിന്റെ വാക്‌സിന്‍ ലോകത്തിന് എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് AstraZeneca ഫാര്‍മ കമ്പനിയുടെ COVID-19 ന്റെ വാക്‌സിന്‍ ChAdOx1 nCoV-19 അവസാന ഘട്ട പരീക്ഷണത്തിലാണ്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നതനുസരിച്ച്, AZD1222 വാക്‌സിന്‍ മനുഷ്യരില്‍ നടത്താനുള്ള പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതില്‍ AstraZeneca ഫാര്‍മ കമ്പനി മുന്‍പന്തിയിലാണെന്നുമാണ്.

ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഇതിന്റെ പരീക്ഷണം നടക്കുന്നുണ്ട്. 10,260 പേര്‍ക്ക് ഈ വാക്‌സിന്‍ നല്‍കും. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് AZD1222 വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മറ്റൊരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Moderna കൊറോണ വാക്‌സിന്‍ mRNA 1273 ല്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയ്ക്ക് AstraZeneca ഫാര്‍മ കമ്പനിയില്‍ കൂടുതല്‍ വിശ്വാസമുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ കോവിഡ് -19 വൈറസ് വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് AstraZeneca കമ്പനിയുടെ അവകാശവാദം. ഈ വര്‍ഷാവസാനത്തോടെ യൂറോപ്പില്‍ 400 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യും. അതേസമയം, കൊറോണയുടെ 2 ബില്ല്യണിലധികം വാക്‌സിനുകള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. പക്ഷേ, ഇത് ഉടനടി നടക്കില്ല. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായമനുസരിച്ച് 2021 അവസാനിക്കുന്നതിനുമുമ്പ് വാക്‌സിന്‍ ലോകത്തിന് ലഭ്യമാകുമെന്നാണ്.

നിലവില്‍ ലോകത്താകമാനം ഒരു കോടിയിലധികം ആളുകള്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. കൂടാതെ 5 ലക്ഷത്തിലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.