ഭാര്യയെ കൊന്ന കേസില്‍ ജയിലില്‍ പോയ യുവാവ് ജാമ്യത്തിലിറങ്ങി രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തി
ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ ആയി ജാമ്യത്തിലിറങ്ങിയ യുവാവ് സഹോദരിമാരെ കുത്തിക്കൊന്നു. അഹമ്മദ് ബിന്‍ സലാം ഇസ്മയില്‍ ആണ് സഹോദരിമാരായ റസിയ ബീഗം, സാക്കിറ ബീഗം എന്നിവരെയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഹൈദരാബാദില്‍ ആയിരുന്നു സംഭവം. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഭാര്യയെ കഴിഞ്ഞ വര്‍ഷം കൊന്ന കേസില്‍ ജയിലിലായിരുന്ന ഇസ്മയില്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം ഇയാള്‍ സഹോദരിമാരുടെ വീടുകളില്‍ എത്തുകയും ഇവരെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു. മാരകമായി പരിക്കേറ്റ ഇവര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണമടയുകയായിരുന്നു. ശേഷം മറ്റൊരു സഹോദരിയുടെ വീട്ടില്‍ എത്തി അവരേയും കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ അവരൂടെ ഭര്‍ത്താവ് അത് തടയുകയും ചെയ്തു. ആക്രമണത്തില്‍ ഇവര്‍ക്കും മരമായി പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ മരിച്ചുവെന്ന് കരുതിയാണ് ഇസ്മയില്‍ രക്ഷപ്പെട്ടെതെങ്കിലും ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മരണം സംഭവിച്ചില്ല. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.