എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതല്‍ ആണ് ഇത്തവണ വിജയശതമാനം. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടി.

ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.പത്തനംതിട്ടയില്‍ ആണ് ഏറ്റവും അധികം വിജയം . 99.71 ശതമാനമാണ് അവിടെ വിജയം. ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 637 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം നേടാന്‍ സാധിച്ചു.