ഇന്ത്യന്‍ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് ചൈന

ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയെ രാജ്യത്തിന് അകത്തുള്ളവര്‍ പല രീതിയിലാണ് കാണുന്നത് എങ്കിലും ഇന്ത്യ നടത്തിയ പെട്ടെന്നുള്ള പ്രതികരണത്തില്‍ ആശങ്കയറിയിചിരിക്കുകയാണ് ചൈന.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയുടെ 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ നടപടി ശരി വെയ്ക്കുന്ന തരത്തില്‍ ചൈന പ്രതികരണം നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും ചൈന പ്രതികരിച്ചു. ചൈന വളരെ ആശങ്കാകുലരാണ്, സ്ഥിതിഗതികള്‍ പരിശോധിക്കുന്നു: ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച സംഭവത്തില്‍ പ്രതികരിച്ചതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ചയാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്കും ഹലോയും ഉള്‍പ്പെടെയുള്ള ചൈനയുടെ 59 ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ ജനസമ്മിതിയും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതുമായ ആപ്പുകള്‍ ആണ് ഇന്ത്യ നിരോധിച്ചത്.