അമേരിക്കന്‍ നഗരകാഴ്ചകളുടെ വിസ്മയവുമായി അമേരിക്കന്‍ കാഴ്ചകള്‍ ഈ വെള്ളിയാഴ്ച്ച മുതല്‍ ഏഷ്യാനെറ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വിസ്മയ കാഴ്ച്ചകള്‍ അമേരിക്കന്‍ കാഴ്ച്ചകള്‍ എന്ന പേരില്‍ ഏഷ്യാനെറ്റിലൂടെ ഈ വെള്ളിയാഴ്ച്ച (ജൂലൈ 3, 2020) മുതല്‍ സംപ്രേഷണം ആരംഭിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ പ്രഥമ ജന പ്രീയ പ്രതിവാര പരിപാടിയായ യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ പ്രത്യേക സെഗ്മെന്റ് ആയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം മൂന്നു വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്ത അമേരിക്കന്‍ കാഴ്ചകള്‍ എന്ന പ്രതിവാര പരിപാടിയാണ് പുതിയ മട്ടിലും ഭാവത്തിലും റൌണ്ട് അപ്പില്‍ പുനര്‍ജനിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലുടനീളമുള്ള പ്രധാന വിനോദ സഞ്ചാരികളുടെ പ്രീയപ്പെട്ട സ്ഥലങ്ങളും വിവരങ്ങളും ഏഷ്യാനെറ്റിന്റെ പ്രേക്ഷകരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത് രാജു പള്ളത്ത് (പ്രോഗ്രാം ഡയറക്ടര്‍) ആഷാ മാത്യു (അവതാരക) എന്നിവരാണ്. സിബു മാത്യു സ്റ്റുഡിയോ സജ്ജീകരണങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടും അനില്‍ മറ്റത്തികുന്നേല്‍ സെഗ്മെന്റ് കോര്‍ഡിനേഷന്‍ ചെയ്തുകൊണ്ടും, ഇ.കെ വിനോദ് എഡിറ്റിങ്ങ് വിഭാഗം കൈകാര്യം ചെയ്തുകൊണ്ടും അമേരിക്കന്‍ കാഴ്ച്ചകളുടെ പുതിയ പതിപ്പിന് കരുത്ത് പകരും.

തന്റെ പ്രഥമ ടീവി ഷോ ആയ അമേരിക്കന്‍ കാഴ്ച്ചകള്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം യു എസ് വീക്കിലി റൌണ്ട് അപ്പില്‍ ഒരു സെഗ്മെന്റ് ആയി വീണ്ടും എത്തുമ്പോള്‍ തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയും നന്ദി നിറഞ്ഞ മനസ്സോടെയുമാണ് ഈ അവസരത്തെ കാണുന്നത് എന്നും, അമേരിക്കന്‍ കാഴ്ച്ചകള്‍ എന്ന ഷോയുടെ ആത്മാവും ജീവനുമായി കൂടെ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു എന്നും ഏഷ്യാനെറ്റ് യു എസ് & ക്യാനഡാ പ്രോഗ്രാം ഡയറക്ടര്‍ കൂടിയായ രാജു പള്ളത്ത് അറിയിച്ചു. യു എസ് വീക്കിലി റൌണ്ട് അപ്പ് ചീഫ് പ്രൊഡ്യുസര്‍ എം ആര്‍ രാജന്‍ സാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരേഷ് ബാബു ചെറിയത്ത്, ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ കൃഷ്ണ കൃഷോര്‍, എപ്പിസോഡ് കോര്‍ഡിനേറ്റര്‍ ഷിജോ പൗലോസ്, റൌണ്ട് അപ്പ് അവതാരക ഡോ സിമി ജെസ്റ്റോയടക്കമുള്ള യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ നോര്‍ത്ത് അമേരിക്കയിലെ എല്ലാ റീജണല്‍ സഹ പ്രവര്‍ത്തര്‍, മാധ്യമ സുഹൃത്തുക്കള്‍, പരസ്യ ദാതാക്കള്‍, എല്ലാറ്റിനും ഉപരിയായി യു എസ് വീക്കിലിറൌണ്ട് അപ്പിനെ ഹൃദയത്തിലേറ്റിയ എല്ലാ പ്രേക്ഷകരെയും നന്ദിയോടെ ഓര്‍ക്കുന്നതായി ആദ്ദേഹം അറിയിച്ചു. ഈ സംരംഭത്തെ സജീവമായി മുന്നോട്ട് കൊണ്ടുപോകുവാനായി എല്ലാവരുടെയും സ്‌നേഹ – സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആദ്ദേഹം അറിയിച്ചു.

ഈ. ആഴ്ചയും പതിവ് പോലെ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകിട്ട് 9 .30 PMനും ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7 AM നും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്ന യു എസ് വീക്കിലി റൌണ്ട് അപ്പില്‍, അമേരിക്കന്‍ കാഴ്ചകള്‍ക്ക് പുറമെ വൈവിധ്യവും ഉപകാര പ്രദവുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമേരിക്കന്‍ മുഖ്യധാരാ വിശേഷങ്ങള്‍ക്ക് പുറമെ, കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ട്രാവല്‍ & ടൂറിസം മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ പറ്റിയുള്ള ചര്‍ച്ചയുമായി ലോസണ്‍ ട്രാവല്‍സ് പ്രസിഡണ്ട് ബിജു തോമസ്, H 1 വിസാ സംബന്ധമായ വിവരങ്ങളുമായി ഇമ്മിഗ്രെഷന്‍ അറ്റോര്‍ണി റാം ചീരത്ത്, വിഷാദ രോഗത്തെയും ആത്മഹത്യാ പ്രവണതയെയും സംബന്ധിച്ചുള്ള വിവരങ്ങളുമായി ലൈഫ് & ഹെല്‍ത്തില്‍ ഡോ ഷോണ്‍ കോണറിന്‍ എന്നിവര്‍ അതിഥികളായി എത്തുന്നുണ്ട്. കോവിഡ് 19 നോര്‍ത്ത് അമേരിക്കയെ നിശ്ചലമാക്കിയപ്പോഴും ഒരിക്കല്‍ പോലും മുടക്കമില്ലാതെ , കോവിഡിനെ നേരിടുവാനുള്ള സുപ്രധാന വിവരങ്ങളുമായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയ യു എസ് വീക്കിലി റൌണ്ട് അപ്പ് , തന്റെ ജൈത്ര യാത്ര തുടരുകയാണ്. കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളുമായി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക രാജു പള്ളത്ത് 732-429-9529 asianetunsews@gmail.com. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് ആപ്പിന്റെ പീ ആര്‍ ഓ ബിജു വര്‍ഗ്ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍