ബലാത്സംഗത്തിന് ഇരയായി ആത്മഹത്യ ചെയ്ത കുഞ്ഞു സഹോദരിക്ക് വേണ്ടി സഹോദരന്‍ പ്രതികാരം വീട്ടിയത് സിനിമകളെ വെല്ലുന്ന രീതിയില്‍
സിനിമാ കഥകളെ വെല്ലുന്ന തരത്തിലുള്ള ഒരു പ്രതികാര കഥ. അതിനു സാക്ഷ്യംവഹിച്ചത് ഇന്ത്യയിലെ കുപ്രസിദ്ധ ജയിലായ തീഹാറും. തിങ്കളാഴ്ച ആയിരുന്നു 21 വയസുള്ള സാകിര്‍ എന്ന യുവാവ് 27 വയസുള്ള മൊഹമ്മദ് മെഹ്താബിനെ ജയിലിനു ഉള്ളില്‍ വെച്ച് ക്രൂരമായി കുത്തിക്കൊന്നത്. തിഹാര്‍ ജയില്‍ നമ്പര്‍ 8/9 ല്‍ വെച്ച് ആയിരുന്നു കൊലപാതകം. കൊലപാതകത്തിനു കാരണമായത് പ്രായപൂര്‍ത്തിയകാത്ത തന്റെ സഹോദരിയെ വര്‍ഷങ്ങള്‍ക് മുന്പ് പ്രതി ബലാല്‍സംഗം ചെയ്തതും. തന്റെ സഹോദരിയെ ആറുവര്‍ഷം മുമ്പ് ബലാത്സംഗം ചെയ്ത മൊഹമ്മദിനോടുള്ള പ്രതികാരമായിരുന്നു സാകിര്‍ ജയിലില്‍ വെച്ച് തീര്‍ത്തത്. സംഭവം നടക്കുമ്പോള്‍ സാകിറിനു പതിനഞ്ചു വയസ്. പ്രായപൂര്‍ത്തിയാകാന്‍ കാത്തിരുന്നാണ് ഇയ്യാള്‍ കൃത്യം നടത്തിയത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവരാണ് സാകിറും മെഹ്താബും എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന മെഹ്താബ് സാകിറിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതോടെയാണ് കാര്യങ്ങള്‍ ഗുരുതരമായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മെഹ്താബിനോട് പ്രതികാരം ചെയ്യാന്‍ സാകിര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനകം മെഹ്താബ് തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ജയിലില്‍ പ്രവേശിക്കുക എന്നതായി സാകിറിന്റെ ലക്ഷ്യം. തിഹാര്‍ ജയിലില്‍ പ്രവേശിക്കുന്നതിനായി മാത്രം സാകിര്‍ മറ്റൊരു കൊലപാതകം നടത്തി. എന്നാല്‍, 20 വയസിന് താഴെയായതിനാല്‍ ജയിലിലെ മറ്റൊരു ഭാഗത്തായിരുന്നു സാകിറിനെ താമസിപ്പിച്ചിരുന്നത്. മെഹ്താബ് വേറൊരു ഭാഗത്തും.
തുടര്‍ന്ന് മെഹ്താബിനെ മുഖാമുഖം ലഭിക്കുന്ന ദിവസത്തിനായി സാകിറിന്റെ കാത്തിരിപ്പ്. 21 വയസ് പൂര്‍ത്തിയായപ്പോള്‍ സാകിറിനെയും മെഹ്താബ് തടവില്‍ പാര്‍ക്കുന്ന ഭാഗത്തിലേക്ക് മാറ്റി. എന്നാല്‍, മെഹ്താബ് ഉള്ള വാര്‍ഡില്‍ അല്ലായിരുന്നു. തുടര്‍ന്ന്, സെല്ലില്‍ തന്നോടൊപ്പമുള്ള തടവുകാരുമായി സാകിര്‍ നിരന്തരം വഴക്കടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മെഹ്താബ് ഉള്ള വാര്‍ഡിലേക്ക് അപേക്ഷയെ തുടര്‍ന്ന് മാറ്റുകയായിരുന്നു. മെഹ്താബിന്റെ വാര്‍ഡില്‍ എത്തിയപ്പോള്‍ തന്നെ തന്റെ കൃത്യം നിര്‍വഹിക്കാന്‍ സാകിര്‍ പദ്ധതിയിട്ടു. ഇതിനായി രണ്ടു – മൂന്ന് ദിവസം മെഹ്താബിന്റെ രീതികള്‍ നിരീക്ഷിച്ചു. തുടര്‍ന്ന് കൃത്യം നിര്‍വഹിക്കാന്‍ ഏറ്റവും യോജിച്ച സമയം രാവിലെയാണെന്ന് മനസിലാക്കി.
തിങ്കളാഴ്ച രാവിലെ തിഹാര്‍ ജയില്‍ അധികൃതര്‍ പ്രാര്‍ത്ഥനയ്ക്കായി തടവുകാരെ വിളിച്ചു. മറ്റു തടവുകാര്‍ പുറത്തേക്ക് പോയപ്പോള്‍ സാകിര്‍ മെഹ്താബിന്റെ സെല്ലിലേക്ക് പോയി. കിട്ടിയ സമയത്തില്‍ മെഹ്താബിന്റെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും സാകിര്‍ കുത്തി. തന്റെ സഹോദരിയെ ബലാത്സംഗം ചെയ്തവനോട്, സഹോദരിയുടെ ആത്മഹത്യയ്ക്ക് കാരണമായവനോട് സാകിര്‍ അങ്ങനെ പ്രതികാരം തീര്‍ത്തു. അതേസമയം ജയിലില്‍ പ്രവേശിക്കാന്‍ വേണ്ടി സാകിര്‍ മറ്റൊരു കൊലപാതകം കൂടി നടത്തിയിരുന്നു. ആക്രമണത്തിന് ശേഷം മെഹ്താബിനെ ഡിഡിയു ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം ഹരി നഗര്‍ പോലീസ് സ്റ്റേഷനില്‍ സക്കീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.