സോഷ്യല്‍ മീഡിയയിലൂടെ കരളലിയിപ്പിക്കുന്ന കഥയറിയിച്ച ചുനക്കര നസീറിന് സഹായമെത്തിച്ചു വേള്‍ഡ് ലയാളി ഫെഡറേഷന്‍
റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള വാദി ദവാസറില്‍ കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ചുനക്കര നസീറിന്റെ കരളലിയിപ്പിക്കുന്ന വാര്‍ത്ത വളരെ വൈറല്‍ ആയിരുന്നു. എന്നാല്‍ എവിടെനിന്നും ഒരു സഹായവും കിട്ടാതെ വിഷമിച്ചപ്പോള്‍ റെജി മുല്‍ഖാന്‍ ചുനക്കര ഇക്കാര്യം റിയാദിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരായ സ്റ്റാന്‍ലി ജോസിനെയും, നാസര്‍ ലയിസിനെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ നസീറിനെ നാട്ടില്‍ അയക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോയി.
മറ്റൊരു വ്യക്തിയുടെ സീറ്റ് ഈ ആവശ്യത്തിലേക്ക് മാറ്റിയാണ് ഇന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെടുന്ന ICF- ഫ്‌ലൈ നാസ് റിയാദ് -കോഴിക്കോട് ഫ്‌ലൈറ്റില്‍ ഒരു സീറ്റ് തരപെടുത്തിയത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആവശ്യമായ എല്ലാകാര്യങ്ങളും ഒരുക്കി നസീറിനെ റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു.എയര്‍പോര്‍ട്ടിലും നല്ല സഹകരണം കിട്ടിയതോടെ കാര്യങ്ങള്‍ എളുപ്പമായി. യാത്രയില്‍ സഹായിക്കാന്‍ സന്തോഷ് കൂരാചുണ്ട്, ഷമീം എന്നിവര്‍ തയ്യാറായി. കോഴിക്കോട് ഇറങ്ങുന്ന നസീറിനെ എമര്‍ജന്‍സി ഓപ്പറേഷനു വിധേയമാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ആംബുലന്‍സിനെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.
മൈക്കാവ് പ്രവാസി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നേരത്തെക്കൂട്ടി ബുക്കിങ് എടുപ്പിച്ചു ബന്ധുക്കളും തയ്യാറായി നില്‍ക്കുന്നുണ്ട്.ഈ ഉദ്യമത്തില്‍ അറബ്‌ക്കോ രാമേട്ടന്റെ സഹായവും സ്തുത്യര്ഹമാണ്. ഈയൊരു ജീവന്‍ രക്ഷ പ്രവര്‍ത്തനത്തില്‍ വാദി ദവാസറിലെ Kmcc യുടെ പ്രസിഡന്റ് ഷറഫുദ്ദീന്‍ കന്നേറ്റി, ജനറല്‍സെക്രട്ടറി-ജനാബ് സിദ്ദീഖ്, ട്രഷറര്‍-സത്തര്‍ ആലപ്പുഴ, സഹോരന്‍ ലെത്തിഫ്, സാമൂഹിക പ്രവര്‍ത്തകന്‍ സുരേഷ് ആലപ്പുഴ, നസീം മക്ക.എന്നിവര്‍ക്കും, റെജിമുല്‍ക്കാനും, സ്റ്റാന്‍ലി ജോസിനും, നാസര്‍ ലായിസിനും ചുനക്കര നസീറും കുടുംബവും നന്ദി അറിയിച്ചു.