പാകിസ്ഥാനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു
ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് പാകിസ്ഥാനില്‍ നിരോധനം. കുട്ടികള്‍ക്കിടയില്‍ പബ്ജി അഡിക്ഷന്‍ മാനസിക,ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് നിരോധനം. പബ്ജി ഗെയിമിനുള്ള ഇന്റര്‍നെറ്റ് ആക്സസ് ആണ് റദ്ദാക്കിയിരിക്കുന്നത്. ഗെയിമിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.
പബ്ജിയിലെ മിഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തിന്റെ പേരില്‍ കഴിഞ്ഞ മാസം ലാഹോറില്‍ 16കാരന്‍ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്ന് ലാഹോര്‍ പൊലീസ് ശുപാര്‍ശ ചെയ്തിരുന്നതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, പബ്ജിയെക്കുറിച്ചുള്ള പരാതികള്‍ കേട്ട ലാഹോര്‍ ഹൈക്കോര്‍ട്ട് പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയോട് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടു. കേസ് ഈ മാസം ഒമ്പതിന് പരിഗണിക്കാനിരിക്കെയാണ് താത്കാലികമായി പബ്ജി നിരോധിച്ചിരിക്കുന്നത്.
പ്ലയെര്‍അണ്‍നോണ്‍സ് ബാറ്റില്‍ ഗൗണ്ട് എന്ന പബ്ജി ആപ്പ് 600 കോടിയിലധികം പേര്‍ ഇതിനകം ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ഇന്ത്യയിലും പബ്ജി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. യുവാക്കളും കുട്ടികളുമാണ് കൂടുതലായും ഈ അപ് ഉപയോഗിക്കുന്നത്. ഇന്ത്യയിലും പബ്ജി നിരോധിക്കണമെന്ന ആവശ്യം പലവട്ടം ഉയര്‍ന്നിരുന്നു.