ശക്തമായ ഇടിമിന്നലില്‍ ബിഹാറില്‍ 17 മരണം
ബിഹാറില്‍ ഇടിമിന്നല്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. ശക്തമായ ഇടിമിന്നലില്‍ ഇന്നുമാത്രം 17 പേര്‍ മരിച്ചു. പട്‌നയില്‍ ദുല്‍ഹിന്‍ ബസാറില്‍ മാത്രം അഞ്ചുപേര്‍ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മരണ സംഖ്യ 20ആയി ഉയര്‍ന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
വിവിധ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 17 പേര്‍ ഇടിമിന്നലേറ്റ് മരിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാര വകുപ്പ് അധികൃതര്‍ പറഞ്ഞു. പട്‌നയില്‍ അഞ്ചുപേരും കിഴക്കന്‍ ചമ്പാരനില്‍ നാലുപേരും സമസ്തിപൂരിലുും കതിഹാറിലും മൂന്നുപേര്‍ വീതവും ശിവാര്‍ ജില്ലയില്‍ രണ്ടുപേര്‍ വീതവും മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വിവിധ ജില്ലകളില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചിരുന്നു. ജൂണ്‍ 26ന് മാത്രം സംസ്ഥാനത്താകെ 96 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്.