സര്‍ക്കാരും കയ്യൊഴിഞ്ഞു ; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയോട് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രഹ്നയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വിഷയം പോക്സോ കേസിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍ തന്റെ ശരീരം നല്‍കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് രഹ്നക്ക് എതിരെ കേസ് എടുത്തത്. ഒരു ഇടതുപക്ഷ സഹയാത്രികയായ രഹ്ന ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ബി എസ് എന്‍ എല്‍ ജീവനക്കാരിയായ അവരുടെ തൊഴില്‍ പോലും നഷ്ടാമായിരുന്നു.