സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് ; മുക്തി 201 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 211 പേര്‍ക്ക്. ആദ്യമായാണ് ഒരു ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 200 കടക്കുന്നത്. 201 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറില്‍ 7306 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2098 പേര്‍ ഉണ്ട്. 1,7,717 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2794 പേര്‍ ആശുപത്രിയില്‍. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 53,922 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 59,240 എണ്ണം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് 130 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. എല്ലാ ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും രോഗബാധിതരുണ്ട്. തിരുവനന്തപുരം എറണാകുളം നഗരത്തിലും പൊന്നാനി താലൂക്കിലും സ്ഥിതി ഗുരുതരമാണ്.