ഷംനാ കാസിം കേസ് ; വീട്ടിലെത്തിയ നിര്‍മാതാവും വ്യാജന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഷംനാ കാസിമിന്റെ വീട്ടിലെത്തിയ നിര്‍മാതാവും വ്യാജന്‍ എന്ന് വിവരങ്ങള്‍. സിനിമാ നിര്‍മാതാവായി എത്തിയത് കോട്ടയം സ്വദേശി രാജുവാണ്. സൗണ്ട് ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ജോലിയാണ് രാജുവിന്. സിനിമ നിര്‍മാണവുമായി ഇയാള്‍ക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് പോലീസ് കണ്ടെത്തി.
ഷംനയുടെ വീട്ടില്‍ രാജു എന്തിനു വന്നു എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. രാജുവിനെ നിലവില്‍ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മാതാവിന്റെ പേര് പറഞ്ഞാണ് ഇയാള്‍ ഷംനയുടെ വീട്ടിലെത്തിയത്.
ജൂണ്‍ 20നാണ് നിര്‍മാതാവ് ഷംന കാസിമിന്റെ വീട്ടില്‍ എത്തിയത്. വിവാഹത്തട്ടിപ്പ് സംഘം വീട്ടില്‍ വന്ന് പോയതിന് ശേഷമാണ് നിര്‍മാതാവ് ഷംനയുടെ വീട്ടില്‍ എത്തിയത്. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ ഇവിടെ എത്തിയതെന്നാണ് നിര്‍മാതാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍, ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ബ്ലാക്ക് മെയിലിംഗ് കേസില്‍ നിര്‍മാതാവിന്റെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്.