ഇത് പുരോഗതിയുടെ യുഗമാണ് പുരോഗതിയാണ് ഭാവി : നരേന്ദ്ര മോദി

നിങ്ങളുടെ ധൈര്യം നിങ്ങള്‍ നിലയുറപ്പിക്കുന്ന ഉയരത്തേക്കാള്‍ വളരെ കൂടുതലാണ് . നിങ്ങളുടെ നെഞ്ച് ഈ താഴ്വരയേക്കാള്‍ കര്‍ശനമാണെന്നും അത് നിങ്ങളുടെ ചുവടുകള്‍ ഉപയോഗിച്ച് ദിവസവും അളക്കുന്നുവെന്നും ഇന്ത്യന്‍ സൈനികരുടെ ധീരത സമാനതകളില്ലാത്തതാണെന്നും ലഡാക്കിലെ ലേ ജില്ലയിലെ നിമുവില്‍ ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ‘അധിനിവേശത്തിന്റെ കാലം കഴിഞ്ഞു. ഇത് പുരോഗതിയുടെ യുഗമാണ്. പുരോഗതിയാണ് ഭാവി. മനുഷ്യരാശി ഏറ്റവുമധികം ദുരിതം അനുഭവിച്ചകാലണ് അധിനിവേശ യുഗം,’ ”ഈ ദുഷ്‌കരമായ സാഹചര്യങ്ങളില്‍, നിങ്ങള്‍ ഇന്ത്യയുടെ കവചമാണ്,” ലേ ജില്ലയിലെ നിമുയിലെ കരസേന, വ്യോമസേന, ഐടിബിപി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഹിമാലയന്‍ ഭൂമിയിലേക്കുള്ള തന്റെ സന്ദര്‍ശനം ഇന്ത്യന്‍ സൈനികരുടെ ആത്മവിശ്വാസം പര്‍വതങ്ങളെക്കാള്‍ ശക്തമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും ഇന്ത്യന്‍ സൈന്യത്തിന് രാജ്യത്തെ ശക്തമായും സുരക്ഷിതമായും നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. നമ്മളെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല’ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.  ‘ഇന്ത്യന്‍ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങള്‍ പലതവണ തെളിയിച്ചിട്ടുണ്ട്. ലേ മുതല്‍ ലഡാക്ക് വരെ, കാര്‍ഗില്‍ മുതല്‍ സിയാച്ചിന്‍ വരെ എല്ലാ പ്രദേശങ്ങളും ഞങ്ങളുടെ സൈന്യത്തിന്റെ ധീരതയ്ക്ക് സാക്ഷ്യം വഹിച്ചു. നിങ്ങളുടെ ധൈര്യത്തിന്റെ കഥകള്‍ എല്ലാത്തിലും പ്രതിധ്വനിക്കുന്നു , ”അദ്ദേഹം പറഞ്ഞു. രാവിലെ 9.30 ഓടെയാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സമയത്താണ്   മോദി   വെള്ളിയാഴ്ച ലേയില്‍  ഒരു സര്‍പ്രൈസ് സന്ദര്‍ശനം നടത്തിയത്. ഇവിടെ എത്തിയ അദ്ദേഹം അഡ്വാന്‍സ് പോസ്റ്റില്‍ ജവാന്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സര്‍പ്രൈസ് സന്ദര്‍ശനം ചൈനീസ് പ്രസിഡന്റിന് നല്‍കിയത് ശക്തമായ ഒരു സന്ദേശമാണ് അതായത് എന്തൊക്കെവന്നാലും ഇന്ത്യ മുന്നോട്ടു വച്ച പടിയില്‍ നിന്നും പിന്മാറില്ലയെന്നാണ്. പ്രധാനമന്തിയുടെ ഈ സന്ദര്‍ശനത്തില്‍ നിന്നും ഒരു സാഹചര്യത്തിലും ഇന്ത്യ പിന്മാറില്ലെന്ന് വ്യക്തമാണ്.