കോവിഡ് വ്യാപനത്തില്‍ സമരക്കാരെ പഴിചാരി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോവിഡ് വ്യാപനത്തില്‍ സമരക്കാരെ പഴിചാരി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ പൊലീസുകാരന് രോഗം ബാധിച്ചത് സമരക്കാരില്‍ നിന്നാകാമെന്നാണ് കടകംപള്ളി പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നിലും കണ്ടയ്ന്‍മെന്റ് സോണിലും ജോലിക്കുണ്ടായിരിന്നു പൊലിസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ആശങ്ക തലസ്ഥാനത്ത് കടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. മന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ കെ മുരളീധരന്‍ എം.പി രംഗത്ത് വന്നു. ഏത് സമരക്കാരില്‍ നിന്നാണ് രോഗമുണ്ടായതെന്ന് മന്ത്രി തന്നെ വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

തലസ്ഥാനത്തെ കൊവിഡ് വ്യാപന ഉത്തരവാദിത്തം പ്രതിപക്ഷ സംഘനകളുടെ തലയില്‍ കെട്ടിവെക്കാനാണ് മന്ത്രിയുടെ ശ്രമമന്നാണ് കോണ്‍ഗ്രസ് നേതാക്കള് പറയുന്നത്. അതിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സി.പി.എം, എം.എല്.എ ബി സത്യനെതിരെ കേസെടുക്കാന്‍ ആറ്റിങ്ങള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ജൂണ്‍ 10 ആറ്റിങ്ങലിന് സമീപം കുഴിമുക്ക് കാരക്കാച്ചികുളം നവീകരണമായിരുന്ന പരിപാടി. എം എല്‍ എയെക്കൂടാതെ ആറ്റിങ്ങല്‍ നഗരസഭ ചെയ്രമാന്‍ സി ജെ രാജേഷ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ് രേഖ എന്നിവരുള്‌പ്പെടെ നൂറോളം പേര്‌ക്കെതെതിരെ കേസെടുക്കാണെന്നാണ് ഉത്തരവ്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകനായി ശ്രീരംഗനാണ് കോടതിയെ സമീപിച്ചത്.