ഇന്ന് 193 പേർക്ക് കോവിഡ് ; 167 പേർ രോഗമുക്തി നേടി
സംസ്ഥാനത്തു ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 167 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോട്ടയം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 38, സൗദി അറേബ്യ- 20, കുവൈറ്റ്- 11, ഖത്തര്‍- 9, ഒമാന്‍- 8, യെമന്‍- 2, മലേഷ്യ- 1, യു.എസ്.എ.- 1, മള്‍ഡോവ- 1, ഉക്രയിന്‍-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 28, ഡല്‍ഹി- 9, തമിഴ്‌നാട്-7, തെലുങ്കാന- 6, മഹാരാഷ്ട്ര- 6, പഞ്ചാബ്- 1, ആന്ധ്രാപ്രദേശ്- 1, ബീഹാര്‍- 1, ഛത്തീസ്ഗഡ്- 1, പശ്ചിമ ബംഗാള്‍- 1, ഒഡീഷ- 1, രാജസ്ഥാന്‍- 1, അരുണാചല്‍ പ്രദേശ്- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 17 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 6 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഓരോരുത്തര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,316 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2975 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.