കോവിഡ് കാലത്ത് ജീവനൊടുക്കിയത് 65 കുട്ടികള്‍
കോവിഡ് ലോക്ക് ഡൌണ്‍ കാലത്ത് ആത്മഹത്യ ചെയ്തത് 65 കുട്ടികള്‍. വീടുകളിലെ ഇടപെടലുകളാണ് ആത്മഹത്യയ്ക്ക് കാരണമായി കണ്ടുവരുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുന്നില്ല, അമ്മ വഴക്കു പറഞ്ഞു, ഗെയിം കളിക്കാന്‍ അനുവദിച്ചില്ല തുടങ്ങിയ കാരങ്ങള്‍ പോലും ആത്മഹത്യയില്‍ കലാശിക്കുന്നു എന്നാണ് വിവരങ്ങള്‍ . എല്ലാം കുട്ടിയുടെ നന്മ ആഗ്രഹിച്ചാണ് ചെയ്യുന്നത്. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവര്‍ക്ക് സുഹൃത്തുകളുമായി ഇടപെടാന്‍ സാധിക്കുന്നില്ല. ഇത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു എന്നും പറയപ്പെടുന്നു.
കുട്ടികളെ അടുത്തറിയാന്‍ നാം ശ്രദ്ധിക്കണം. സ്‌നേഹത്തോടെ പെരുമാറണം. ചില കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത് പരിഹരിക്കാന്‍ കൗണ്‍സിലര്‍മാരെ സമീപക്കാന്‍ മടികാണിക്കരുത്. കുട്ടികളുടെ പ്രശ്‌നം പഠിക്കാന്‍ ഡിജിപി ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപികരിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് ഫോണിലൂടെ കൗണ്‍സില്‍ നല്‍കാന്‍ ‘ചിരി’ എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.