സിബി ഗോപാലകൃഷ്ണന്‍ ഡബ്ലിയു.എം.എഫ് അമേരിക്കന്‍ റീജിയന്റെ സെക്രട്ടറി
വേള്‍ഡ് മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയന്റെ സെക്രട്ടറിയായി കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 16 വര്‍ഷമായി വെസ്റ്റ് ഇന്ഡീസിലെ സെന്റ് ലൂസിയയില്‍ താമസിക്കുന്ന സിബി വെസ്റ്റ് ഇന്‍ഡീസില്‍ ജസ്റ്റിസ് ഓഫ് ദി പീസ് നിയമിക്കപ്പെട്ട ആദ്യ മലയാളിയാണ്.
ജീവകാരുണ്യ സാമൂഹ്യപ്രവര്‍ത്തങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന സിബിയ്ക്ക് 2014 സെന്റ് ലൂസിയ ഗവര്‍ണര്‍ ജനറലില്‍ നിന്നും ‘നാഷണല്‍ വോളന്റിയര്‍’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നിലവില്‍ ലോക കേരള സഭാംഗമാണ്. പ്രഥമ ലോക കേരള സഭയിലും, സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. പ്രവാസി വിഷയങ്ങളെക്കുറിച്ചും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ സംബന്ധിച്ചും ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനില്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി കൂട്ടായ്മകള്‍ ഉള്‍പ്പെടെ കരീബിയനിലെ മറ്റു സാമൂഹിക സേവന സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം സ്വദേശിനിയായ ഡോ: രജനിയാണ് ഭാര്യ. മകന്‍ ഒമര്‍ സിബി.
റിപ്പോര്‍ട്ട്: ഷിജോ തയ്യില്‍