സ്വപ്ന സെക്രട്ടറിയേറ്റില്‍ കറങ്ങിനടന്നത് സപ്ന മുഹമ്മദ് എന്ന വ്യാജപേരില്‍
വിവാദ നായിക സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റില്‍ കറങ്ങിനടന്നിരുന്നത് സപ്ന മുഹമ്മദ് എന്ന വ്യാജപേരില്‍ എന്ന് റിപ്പോര്‍ട്ട്. മലയാളിയാണ് എന്ന വിവരം മറച്ചു വെച്ചാണ് അറബി വേഷത്തിലായിരുന്ന സപ്ന ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെട്ടത് എന്നാണ് വിവരം. യു.എ.ഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്ന കാലത്തായിരുന്നു ആള്‍മാറാട്ടം. ഇതേ സപ്ന തന്നെ സ്വപ്ന പ്രഭ സുരേഷ് ആയി ഐടി വകുപ്പിന് കീഴില്‍ ജോലിക്കെത്തിയപ്പോഴും തിരിച്ചറിയാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ല.
സ്വപ്നയായി കേസില്‍ ഉള്‍പ്പെടും മുന്‍പ് സപ്നാ മുഹമ്മദായാണ് സ്വപ്ന സെക്രട്ടേറിയറ്റില്‍ കയറി ഇറങ്ങിയത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അറബിയും അമേരിക്കന്‍ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായിരുന്നു സംസാരിച്ചിരുന്നത്. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന സ്വപ്നയ്ക്ക് അനായാസം വഴങ്ങുന്നതായിരുന്നു രണ്ടുഭാഷയും. സപ്ന മലയാളിയാണെന്നു പല ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞത് കേസ് നടപടികള്‍ തുടങ്ങിയ ശേഷമാണ്. ഇതേ സപ്ന തന്നെയാണ് സ്വപ്ന പ്രഭാ സുരേഷ് ആയി പിന്നീട് ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടില്‍ എത്തിയതും.