ഒളിവിലിരുന്നു ചാനലിന് അഭിമുഖം നല്‍കി സ്വപ്ന ; ആത്മഹത്യ ഭീഷണി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ട്വന്റിഫോഫോര്‍ ചാനല്‍ അഭിമുഖം നടത്തി. താനിപ്പോള്‍ മാറി നില്‍ക്കുന്നത് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതു കൊണ്ടല്ല ഭയമുള്ളത് കൊണ്ടും തനിക്കെതിരെയും കുടുംബത്തിന് എതിരെയും ഭീഷണിയുള്ളതു കൊണ്ടുമാണെന്നും സ്വപ്ന സുരേഷ് ചാനല്‍ പുറത്തു വിട്ട സന്ദേശത്തില്‍ പറയുന്നു.

ഞാന്‍ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയില്‍ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്.സ്വര്‍ണക്കടത്ത് കേസില്‍ താന്‍ ഇടപെട്ടത് കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റി വിളിച്ചപ്പോള്‍. ബാഗേജിന്റെ ക്ലിയറന്‍സ് വൈകിയപ്പോള്‍ ഡിപ്ലോമാറ്റാണ് തന്നെ വിളിച്ചത്. അത് അന്വേഷിക്കുക മാത്രമാണ് താന്‍ ചെയ്തത്. എന്താണ് വൈകുന്നതെന്ന് അന്വേഷിക്കാന്‍ പറഞ്ഞു. സ്വര്‍ണം കടത്തിയ കേസില്‍ ഒരു പങ്കുമില്ല. കോണ്‍സുലേറ്റ് ബാഗേജിലെ സ്വര്‍ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്ന പറഞ്ഞു.

താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കുമെന്നും സ്വപ്ന സുരേഷ് ഭീഷണി മുഴക്കി. അതിന്റെ ഉത്തരവാദി നിങ്ങള്‍ ഓരോരുത്തരും ആയിരിക്കുമെന്നും ശബ്ദസന്ദേശത്തില്‍ സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെയോ സ്പീക്കറുടെയോ വീടുകളില്‍ താന്‍ പോയിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സ്വപ്നയുടെ മകള്‍ എസ് എഫ് ഐ ആണെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, തന്റെ മകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും സ്വപ്ന ചോദിക്കുന്നു.

തിരുവനന്തപുരത്ത് ഏത് മുഖ്യന്റെ കൂടെയാണ് താന്‍ നൈറ്റ് ക്ലബുകളിലേക്ക് പോയി എന്ന് പറയുന്നതെന്നും തിരുവനന്തപുരത്ത് എവിടെയാണ് നൈറ്റ് ക്ലബുകള്‍ ഉള്ളതെന്നും സ്വപ്ന സുരേഷ് ചോദിച്ചു. യു എ ഇയില്‍ ജനിച്ചു വളര്‍ന്നതിന്റെ സ്‌നേഹം കാരണമാണ് യു എ ഇ കോണ്‍സുലേറ്റ് കാര്യങ്ങളില്‍ ഇടപെടുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.ജോലിയില്ലാത്ത അനിയന്‍, വിധവയായ അമ്മ…ഇവരാരും ഒരു സര്‍ക്കാര്‍ സര്‍വീസിലും നിയമിച്ചിട്ടില്ല….മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫിസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല…

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുക..അവര്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുക…അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയവ മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം…അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്…അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാന്‍ സഹായിച്ചിട്ടുണ്ട്.