ഇന്ത്യയില്‍ കോവിഡ് രോഗികള്‍ എട്ടുലക്ഷം കടന്നു

ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം എട്ട് ലക്ഷം കടന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത്. നിലവില്‍ രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,01,286 ആണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ നിന്നു മാത്രം പുതിയതായി 7,862 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത്. 2,30,599 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 9,893 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 1,30,261 പേര്‍ക്കും ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കും ഇതുവരെ കോവിഡ് 19 ബാധിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുടെ എന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.