മല്‍സ്യതൊഴിലാളികളെ അപമാനിച്ചവര്‍ക്ക് എതിരെ പൊലീസ് കമ്മീഷണര്‍ക്ക് പരാതി
സര്‍ക്കാര്‍ സംവിധാനങ്ങളിലെ അപര്യാപ്തകള്‍ക്ക് എതിരെ പ്രതികരിച്ചവരെ മോശക്കരാക്കി ചിത്രീകരിച്ചവര്‍ക്ക് എതിരെ പരാതി. തിരുവനന്തപുരം പൂന്തുറ നിവാസികളെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചതിനെതിരെയാണ് മല്‍സ്യതൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പൂന്തുറ മേഖലയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പ്രതിഷേധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രതികരണങ്ങളുണ്ടായിരുന്നു.
പല പ്രതികരണങ്ങളും പൂന്തുറവാസികളെ വംശീയമായി അധിക്ഷേപിക്കുന്നതായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ സിക്സ്റ്റസ് ആണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ വാഹനത്തിന്റെ വാതില്‍ തുറന്ന് മാസ്‌കില്ലാതെ ചുമച്ചെന്ന് കുറ്റപ്പെടുത്തി ആരോഗ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് കീഴെ വന്ന അധിക്ഷേപകരമായ കമന്റുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കൊറോണ വ്യാപനം രൂക്ഷമായ പൂന്തുറ ഭാഗങ്ങളില്‍ പോലീസ് കനത്ത നടപടികള്‍ ആണ് സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് ആഹാരം പോലും കിട്ടാത്ത അവസ്ഥയാണ് എന്ന് കാട്ടിയാണ് ജനങ്ങള്‍ റോഡില്‍ ഇറങ്ങിയത്. ഇതാണ് ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ എതിര്‍ത്ത് സംസാരിച്ചത്.