പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സിയുടെ ഓഹരി വിറ്റഴിച്ചതായി റിപ്പോര്‍ട്ട്
എച്ച്ഡിഎഫ്സിയുടെ ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരികള്‍ പൂര്‍ണമായി ഒഴിവാക്കിയോ എന്നതില്‍ വ്യക്തതയില്ല. ജൂണ്‍ 30-ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി സംബന്ധിച്ച പട്ടികയില്‍ പ്രധാന നിക്ഷേപകരുടെ ലിസ്റ്റില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ പേരുകള്‍ നല്‍കിയിട്ടില്ല.
മാര്‍ച്ച് 31-ന് എച്ച്.ഡി.എഫ്.സി.യില്‍ 1.01 ശതമാനം ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യം വലിയതോതില്‍ ഇടിഞ്ഞിരുന്നു. ഇത് അവസരമാക്കി ചൈന സാമ്പത്തിക സേവന കമ്പനികളില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ 1.33 ശതമാനം ഇടിഞ്ഞ് 1,916.15 രൂപയായി. മെയ് മാസത്തില്‍ എച്ച്ഡിഎഫ്‌സി 21.97 ശതമാനം അറ്റാദായം രേഖപ്പെടുത്തി. ലാഭം 2,233 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 2,862 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. ഈ പാദത്തില്‍ ലഭിച്ച ലാഭവിഹിതം വെറും രണ്ട് കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 537 കോടി രൂപയായിരുന്നു.