ഇന്ന് 488 പേര്‍ക്ക് കൊവിഡ്; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി ; രണ്ടു മരണം
ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 488 പേര്‍ക്ക്. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിതീകരിച്ചത്. 143 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍, ഐ.ടി.ബി.പി 2, ബി.എസ്.എഫ് 2, ഡി.എസ്.സി 4 എന്നിങ്ങനെയും രോഗം ബാധിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് രണ്ടു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂരില്‍ മരിച്ച വീട്ടമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയായ വത്സലയ്ക്കാണ് കൊവിഡ്. ജൂലൈ അഞ്ചിനാണ് വത്സല മരിച്ചത്. ഇവരുടെ ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധന ഫലമാണ് പൊസിറ്റീവായത്.
എന്നാല്‍ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിക്കതെയാണ് സംസ്‌കരിച്ചത്. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ക്വാറന്റീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ പൊന്നംപിള്ളി കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇന്നലെയാണ് ഇദ്ദേഹം മരിക്കുന്നതെങ്കിലും സ്രവ പരിശോധനാ ഫലം വരുന്നത് ഇന്നായിരുന്നു. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചതെന്നാണ് വിവരം.