സ്വപ്ന സുരേഷ് പിടിയില്‍ ; നാളെ കേരളത്തില്‍ എത്തിക്കും

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്നാ സുരേഷ് പിടിയില്‍. ബംഗ്ലൂരില്‍ നിന്നും എന്‍ ഐ യുടെ അന്വേഷണ സംഘമാണ് സ്വപ്നയെയും കൂട്ട് പ്രതി സന്ധീപിനെയും അറസ്റ്റ് ചെയ്തത്. NIA യുടെ പിടിയിലായ ഇവരെ നാളെ കേരളത്തില്‍ എത്തിക്കും.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവരെ നാളെയോടെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ട് വരുമെന്നാണ് വിവരം.യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ യാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയത്. ഇതിനിടെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറി.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എന്‍ഐഎ എടുത്ത കേസിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും അറിയിച്ചിട്ടുണ്ട്