വിയന്ന സെന്റ് മേരീസ് ഇടവക വി.ബി.എസ്.നായി ഒരുങ്ങുന്നു
വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (VBS) ഈ വര്‍ഷവും സെന്റ് മേരീസ് സണ്ടെസ്‌കൂളിന്റെ നേതൃത്വത്തില്‍ 2020 ആഗസ്റ്റ് 6, 7, 8 തിയതികളിലായി 4 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈനായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
ദൈവവചനങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസ്സുകളിലൂടെയും ആക്ഷന്‍സോങ്ങുകളിലൂടെയും മറ്റും നല്‍കുക എന്നതാണു ഈ ഉദ്യമത്തിന്റെ ലഷ്യം.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയുവാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയുക.
https://docs.google.com/forms/d/e/1FAIpQLScbfPywfyeFLw-eo0VTDRzNqTxxnokts7oCp8o5VuCOYzazGQ/viewform?usp=sf_link
Register before 31.07.2020.