അമിതാഭ് ബച്ചന്റെ വസതി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമിതാഭ് ബച്ചന്റെ വസതിയായ ‘ജെല്‍സ’ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ബിഎംഎസി അധികൃതരാണ് നടപടി സ്വീകരിച്ചത്. ബച്ചന്റെ വസതിയിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. പ്രദേശത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അമിതാഭിനും അഭിഷേകിനും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടും ബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട നടത്തിയ സര്വ പരിശോധനയിലാണ് ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ, മകള്‍ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റിവാണ്.

ഇരുവരുടെയും ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആണെന്ന് തെളിഞ്ഞത്.ബച്ചന്റെ വീട്ടിലേക്കുള്ള വഴികള്‍ അടച്ചിടുകയും, വസതി മുഴുവനായി സാനിറ്റൈസ് ചെയ്യാനുമാണ് തീരുമാനം. ലക്ഷണങ്ങള്‍ പുറത്തുവന്ന് 10-12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക. ഇവരുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും കോവിഡ് ടെസ്റ്റ് നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആണ് ബോളിവുഡിലെ ബിഗ് ബി ആയ അമിതാഭ്ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിതീകരിച്ചത്. പിന്നാലെ ഇന്ന് അഭിഷേകിന്റെ ഭാര്യയും സിനിമാ താരവുമായ ഐശ്വര്യാ റായ് ബച്ചനും മകള്‍ ആരാധ്യാ ബച്ചനും കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു.