ആ സ്വര്‍ണകടത്തുകാരന്‍ ഞാനല്ല , ചിത്രം എന്റേതുതന്നെ’; വെളിപ്പെടുത്തലുമായി ഫൈസല്‍ ഫരീദ്
സ്വര്‍ണ്ണക്കടത്ത് കേസിലെ ഗള്‍ഫിലെ പ്രധാനകണ്ണിയും കേസിലെ മൂന്നാം പ്രതിയുമായ ഫൈസല്‍ ഫരീദ് ചാനലുകള്‍ക്ക് എതിരെ രംഗത്ത്. മീഡിയവണിനോട് പ്രതി എന്ന് സംശയിക്കുന്ന ഫൈസല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രചരിക്കുന്ന ചിത്രം തന്റേത് തന്നെയെന്നും പക്ഷെ പ്രതി താനല്ലെന്നും ഫൈസല്‍ പറയുന്നു.
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് മീഡിയവണിനോട് പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ എന്‍.ഐ.എ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയ പേരാണ് ഫൈസല്‍ ഫരീദിന്റേത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസല്‍ ഫരീദ് ആരാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ഫൈസല്‍ എന്ന തരത്തില്‍ ചില ചാനലുകള്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഫൈസല്‍ നേരിട്ട് രംഗത്ത് വന്നത്.