എല്ലാം അറിയുന്നത് സ്വപ്നയ്ക്ക് മാത്രം ; സരിത് നല്‍കിയ മൊഴി

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ എല്ലാ കാര്യങ്ങളും അറിയാവുന്നത് സ്വപ്നയ്‌ക്കെന്ന് ഒന്നാം പ്രതി സരിത്. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് സരിത് ഇക്കാര്യം വ്യക്തമാക്കിയത്. സ്വര്‍ണ്ണം അയക്കുന്നത് ആരെന്നും ആര്‍ക്കാണ് നല്‍കുന്നതെന്നും സ്വപ്നയ്ക്ക് മാത്രമാണ് അറിയാവുന്നത് എന്നാണ് സരിത് പറഞ്ഞത്. സരിത്തിന്റെ മൊഴിയില്‍ നിന്ന് സ്വപ്നയാണ് സ്വര്‍ണ്ണകടത്തിലെ സൂത്രധാര എന്ന് വ്യക്തമാണ്. അതേസമയം എന്‍ഐഐ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി പ്രതികളെ ചോദ്യം ചെയ്തു.

അതിനിടെ സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദിനെ കസ്റ്റംസ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി.ഇയാളെ നേരിട്ട് വിളിച്ചിട്ട്  കിട്ടാത്തതിനാല്‍ സുഹൃത്തിന്റെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തെടിയതെന്നാണ് വിവരം,എന്നാല്‍ ഇയാള്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറിയെന്നാണ് സൂചന. തിരുവനന്തപുരത്തേക്ക് സ്വര്‍ണ്ണം അയച്ചത് ഫാസില്‍ ഫരീദ് ആണെന്ന് നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.

സരിത്,സ്വപ്ന,സന്ദീപ് എന്നിവരായിരുന്നു സ്വര്‍ണ്ണകടത്തിലെ ഇടനിലക്കാര്‍,സ്വര്‍ണ്ണകടത്തിലെ മുഖ്യകണ്ണി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു,പിന്നാലെ റമീസിനെയും സരിത്തിനെയും ഒന്നിച്ച് ചോദ്യം ചെയുകയും ചെയ്തു.പിന്നാലെ മറ്റൊരാളെക്കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു,ഇയ്യാളും സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരനാണ് എന്നാണ് വിവരം.