സൌകര്യമില്ല ; സര്‍ക്കാര്‍ അവഗണനക്ക് എതിരെ സമരം ചെയ്യുമെന്ന് കൊറോണ രോഗികള്‍ (വീഡിയോ)
കുടിക്കാന്‍ വെള്ളം പോലും ഇല്ലാതെ നൂറുകണക്കിന് കൊറോണ രോഗികള്‍ നരകിക്കുന്നു. തിരുവനന്തപുരം പൂന്തുറ നിവാസികളായ രോഗികള്‍ ആണ് സര്‍ക്കാര്‍ അവഗണനയ്ക്ക് എതിരെ ഫേസ്ബുക്ക് ലൈവില്‍ വന്നത്. തിരുവനതപുരം വട്ടപ്പാറയുള്ള എസ് യു റ്റി ആശുപത്രിയില്‍ ആണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളും അടക്കമുള്ള രോഗികള്‍ നരകയാതന അനുഭവിക്കുന്നത്.
ഏട്ടുദിവസമായി തങ്ങള്‍ ഇവിടെ എത്തിയിട്ട് എന്ന് ഇവര്‍ പറയുന്നു. ആകെ ഒരു ബെഡ് ഷീറ്റും തോര്‍ത്തും മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്.ഇട്ടിരുന്ന വസ്ത്രത്തോടെയാണ് പലരെയും ഇവിടെയ്ക്ക് കൊണ്ട് വന്നത്. എന്നാല്‍ കുടുംബക്കാര്‍ സഹിതം വേറെ സ്ഥലങ്ങളില്‍ മാറ്റപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ പോലും വീടുകളില്‍ ആളില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആഹാരം മാത്രമാണ് നല്‍കുന്നത് എന്നും. കൊച്ചു കുഞ്ഞുങ്ങളും മുതിര്‍ന്നവരും എല്ലാം ഒരേ ആഹാരം തന്നെ കഴിക്കാന്‍ നിര്‍ബന്ധിതര്‍ ആവുകയാണ് എന്നും അവര്‍ പറയുന്നു.
ഇമ്മ്യൂണിറ്റി പവര്‍ വര്‍ധിപ്പിക്കണം എന്ന് സര്‍ക്കാര്‍ പറയുന്നുണ്ട് എങ്കിലും കുഞ്ഞുങ്ങള്‍ക്ക് നല്കാന്‍ പാല് പോലും നല്‍കുന്നില്ല എന്നും ആരോപണം ഉണ്ട്. അതുമാത്രമല്ല നൂറുകണക്കിന് രോഗികള്‍ ആണ് പരസ്പ്പരസമ്പര്‍ക്കത്തില്‍ ഇപ്പോഴും അവിടെ കഴിയുന്നത്. അതില്‍ ഉള്ളവര്‍ എല്ലാം പോസിറ്റീവ് ആണ് എന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയതുമാണ്. എന്നിട്ടും തങ്ങളോട് എന്തിനാണ് ഈ അവഗണന എന്നും അവര്‍ ചോദിക്കുന്നു.
സമാനമായ ആവശ്യം ഉന്നയിച്ചു ദിവസങ്ങള്‍ക്ക് മുന്പ് പൂന്തുറ നിവാസികള്‍ തെരുവില്‍ ഇറങ്ങിയത് ആരോഗ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്.
വീഡിയോ കാണാം :