കൊറോണ വൈറസ് ; പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനിയുടെ വാക്‌സിന്‍
കൊറോണ വൈറസിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയുടെ ആദ്യ ശ്രമം വിജയം എന്ന് വാര്‍ത്തകള്‍. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടപരീക്ഷണം വിജയം എന്നാണ് വാര്‍ത്തകള്‍ വരുന്നത്. വാക്‌സിന്‍ പരീക്ഷിച്ച എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി.
ഇത് കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതില്‍ സുപ്രധാന വഴിത്തിരിവ് ആയിരിക്കുകയാണ്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് വാക്‌സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. അത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.നേരിയ പാര്‍ശ്വഫലങ്ങളോടെ വാക്‌സിന്‍ രോഗപ്രതിരോധ പ്രതികരണത്തിന് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്, നിലവിലെ സാഹചര്യത്തില്‍ ഇത് ലോകമാകെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.വാക്‌സിന്‍ കുത്തിവെച്ചപ്പോള്‍ ക്ഷീണം, വിറയല്‍, തലവേദന, പേശികളില്‍ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഈ മാസം അവസാനത്തോടെ വാക്‌സിന്റെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭ്യമാക്കണോ എന്ന് അധികൃതര്‍ പരിഗണിക്കുന്നതിന് മുമ്പുള്ള അവസാന പരീക്ഷണമായിരിക്കുമത്. അതുകൊണ്ട് തന്നെ ഇനിയുള്ള ഘട്ടമാണ് ഏറ്റവും നിര്‍ണ്ണായകം.മൂന്നാം ഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി പരീക്ഷിക്കും. പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കില്‍ പ്രതിവര്‍ഷം തങ്ങള്‍ക്ക് 500 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന്
മൊഡേണ പ്രസ്താവനയില്‍ അറിയിച്ചു.
2021 മുതല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ റഷ്യ,ഇസ്രയേല്‍,ആസ്‌ത്രേലിയ,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്.