അച്ഛനെ ഡിവോര്‍സ് ചെയ്തു അമ്മ മകനെ കല്യാണം കഴിച്ചു ; ഒരു ദിവസംകൊണ്ട് ഭര്‍ത്താവ് അമ്മായിഅച്ഛനായി

തലക്കെട്ട് വായിച്ചിട്ട് ഒന്നും മനസിലായില്ല എങ്കില്‍ വാര്‍ത്ത ഫുള്‍ വായിക്കുക. റഷ്യയിലാണ് സംഭവം. റഷ്യയില്‍ നിന്നുള്ള മറീന ബല്‍മഷേ എന്ന സ്ത്രീയാണ് തന്റെ മകന്‍ വ്‌ലാഡിമറെ വിവാഹം കഴിച്ചത്. അച്ഛനില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് രണ്ടാനമ്മ 20കാരനായ മകനെ വിവാഹം കഴിച്ചത്. 15 വയസിന്റെ പ്രായ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. 45കാരനും വ്‌ലാഡിമറിന്റെ പിതാവുമായ അലെക്‌സിയ്‌ക്കൊപ്പം കഴിഞ്ഞ 10 വര്‍ഷമായി ജീവിച്ചു വന്നിരുന്ന ഇവര്‍ അടുത്തിടെയാണ് അയ്യാളില്‍ നിന്നും വിവാഹ മോചനം നേടിയത്. രജിസ്റ്റര്‍ ഓഫീസില്‍ സമ്മതപ്രത്രത്ത്തില്‍ ഒപ്പ് വയ്ക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് വിവാഹ വാര്‍ത്ത മറീന അറിയിച്ചിരിക്കുന്നത്. വ്‌ലാഡിമറെ ചെറുപ്പം മുതല്‍ നോക്കി വളര്‍ത്തിയത് മറീനയാണ്.

‘ഞങ്ങള്‍ ഞങ്ങളെ ഭാര്യാ-ഭര്‍ത്താക്കന്മാരായി പ്രഖ്യാപിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മറീന വീഡിയോ പങ്കുവച്ചിരിക്കുന്നത്. 13 വര്‍ഷം മുന്‍പുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിലാണ് മകനുമായുള്ള ബന്ധത്തെ കുറിച്ച് മറീന മുന്‍പ് വെളിപ്പെടുത്തിയത്.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹ വാര്‍ത്തയ്ക്ക് അത്ര മികച്ച സ്വീകരണമല്ല ലഭിക്കുന്നത്. പിന്താങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഈ വിവാഹത്തെ എതിര്‍ത്തതാണ് പലരും കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ക്രാസ്‌നോടര്‍ ക്രായ് സ്വദേശിയായ മറീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ അരമില്ല്യനിലധികം ഫോളോവേഴ്‌സുണ്ട്. മാത്രമല്ല അറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ വ്‌ലോഗര്‍ കൂടിയാണ് മറീന.