ജിയോ ടിവി പ്ലസ് അവതരിപ്പിച്ച് റിലയന്‍സ് ജിയോ
ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ കണ്ടന്റ് അഗ്രഗേറ്റര്‍ സേവനം അവതരിപ്പിച്ചത്. റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് ഇഷ അംബാനിയും ആകാശ് അംബാനിയും ചേര്‍ന്നാണ് ജിയോ ടിവി പ്ലസ് പ്രദര്‍ശിപ്പിച്ചത്. 12 മുന്‍നിര ഒടിടി പ്ലാറ്റ് ഫോമുകള്‍ ജിയോ ടിവി പ്ലസില്‍ ലഭ്യമാവും. ഉപയോക്താക്കള്‍ക്ക് പരിപാടികളും സിനിമകളും വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കും.
നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകള്, ടിവി ചാനലുകള്‍, വിവിധ ആപ്ലിക്കേഷനുകള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന പ്ലാറ്റ്ഫോമിലൂടെ ലഭ്യമാവും. വിവിധ ഒടിടി സേവനങ്ങള്‍ ഇതിലുണ്ടെങ്കിലും ഈ സേവനങ്ങള്‍ക്ക് എല്ലാം കൂടി ഒറ്റ തവണ ലോഗിന്‍ ചെയ്താല്‍ മതി. അതായത് നെറ്റ്ഫ്ളിക്സിനും, ആമസോണ്‍ പ്രൈമിനും പ്രത്യേകം ലോഗിന്‍ ചെയ്യേണ്ടതില്ല. വോയ്സ് സെര്‍ച്ച് സൗകര്യവും ഇതിലുണ്ട്.
ജിയോ ടിവി പ്ലസിനൊപ്പം ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും റിലയന്‍സ് അവതരിപ്പിച്ചു. മിക്സഡ് റിയാലിറ്റി സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് ജിയോ ഗ്ലാസിലുള്ളത്.