കൊവിഡ് ; ഇന്ന് 722 പേര്‍ക്ക് ; ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്
കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 കടന്നു. 10275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 228 പേര്‍ക്ക് അസുഖം ഭേദമായി. കൊവിഡ് അവലോകനയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രോഗബാധ ഉണ്ടായവരില്‍ 157 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. 62 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തി. ഉറവിടം അറിയാത്ത കേസുകള്‍ 34 ആണ്. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബിഎസ്എഫ് 5. ഐടിബിപി 3 എന്നിങ്ങനെയാണ് മറ്റുള്ളവര്‍. ഇന്ന് രണ്ട് മരണങ്ങള്‍ ഉണ്ടായി. തൃശൂര്‍ ജില്ലയിലെ തമ്പുരാന്‍ പടി സ്വദേശി അനീഷ് (39), കണ്ണൂര്‍ ജിലയിലെ പുളിയനാമ്പുറം സ്വദേശി മുഹമ്മദ് സ്വലീഹ് (25) എന്നിവരാണ് മരണപ്പെട്ടത്.
തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂര്‍ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.