വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും

ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, കുറഞ്ഞ കാലയളവുകള്‍ കൊണ്ട് തന്നെ 156 രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ച, ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളീ ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ് ) ഗ്ലോബല്‍ സെക്രട്ടറിയായി പൗലോസ് തേപ്പാലയെയും, ജോയിന്റ് സെക്രട്ടറിയായി ഹരീഷ് നായരെയും നിയമിച്ചു.

ഗ്ലോബല്‍ ക്യാബിനറ്റ്, സമവായത്തിലാണ് 2020-2022 വര്‍ഷത്തേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തത്. ഡബ്ലിയു.എം.എഫിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ടു പേരുടെയും നിയമനം വലിയ മുതല്‍ കൂട്ടായിരിക്കുമെന്നു ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. രത്നകുമാര്‍ ആശംസകള്‍ നേര്‍ന്നു

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ പൗലോസ് തേപ്പാല ഡബ്ലിയു.എം.എഫ് മിഡില്‍ ഈസ്റ്റ് കൌണ്‍സില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ ഇറാം ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയി ഖത്തറില്‍ ജോലി ചെയ്തു വരുന്നു. മൂന്ന് പതിറ്റാണ്ടില്‍ ഏറെയായി പ്രവാസ ജീവിതം നയിക്കുന്ന പൗലോസ് തേപ്പാല ജി.സി.സിയിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെയും സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ കൂടിയാണ്. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ധേഹത്തെ തേടിയെത്തിയിട്ടുണ്ട്. അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകള്‍ സൈക്കോളജിയില്‍ ബിരുദാനന്ത ബിരുദ വിദ്യാര്‍ത്ഥിതിനിയും, ഇളയ മകള്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്.

ജോയിന്റ് സെക്രട്ടി ആയി തിരഞ്ഞെടുക്കപ്പെട്ട ഹരീഷ് നായര്‍ കൊല്ലം സ്വദേശിയാണ്. ഓപ്പറേഷന്‍ മാനേജ്മെന്റില്‍ ബിരുദാനന്ത ബിരുദദാരിയായ ഇദ്ദേഹം ഇപ്പോള്‍ പശ്ചിമാഫ്രിക്കയിലെ ബെനിന്‍ റിപ്പബ്ലിക്കില്‍ ഡി.എന്‍.ജി ബജാജിന്റെ കണ്‍ട്രി ഹെഡായി ജോലി ചെയ്യുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തില്‍ ആരംഭിച്ച അദ്ദേഹം ഫോബ്സ്, ടിവിഎസ്, ബജാജ് തുടങ്ങിയ വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, തുടങ്ങിയ വിവിധ രാജ്യങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡബ്ലിയു.എം.എഫും കേരള സര്‍ക്കരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മലയാളം മിഷന്റെ ആഫ്രിക്കന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം. ബെനിലിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യമാണ് ഹരീഷ് നായര്‍. ഭാര്യ അനുപമ ഹരീഷിനൊടും രണ്ടു മക്കളോടുമൊപ്പം (ഒരു മകനും, ഒരു മകളും) ബെനിന്‍ റിപ്പബ്ലിക്കില്‍ താമസിച്ചു വരുന്നു.

More: https://www.worldmalayaleefederation.com/

റിപ്പോര്‍ട്ട്: ഷിജോ തയ്യില്‍