ജീവിതം നായയെ പോലെ ; പെണ്‍കുട്ടി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
നായ അല്ലെങ്കില്‍ പട്ടി നമ്മള്‍ മലയാളികള്‍ക്ക് ആരെങ്കിലും നമ്മളെ ഇങ്ങനെ വിളിക്കുമ്പോള്‍ ഭയങ്കര ദേഷ്യം വരാറുണ്ട്. നായയെ ഉള്‍പ്പെടുത്തി ജീവിത അവസ്ഥ വെളിവാക്കുന്ന തരത്തിലുള്ള ധാരാളം ചൊല്ലുകളും നമുക്കിടയില്‍ ഉണ്ട്. നമ്മള്‍ നായയെ ഇങ്ങനെയൊക്കെയാണ് കാണുന്നത് എങ്കിലും നായയായി ജീവിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ടെക്‌സസിലെ ഓസ്റ്റിന്‍ സ്വദേശിയായ ജെന്ന ഫിലിപ് എന്ന 21 കാരിയാണ് നായയെ പോലെ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. വളരെ ചെറുപ്പം മുതല്‍ തന്നെ താനൊരു നായയാണെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നു എന്നാണ് ജെന്ന പറയുന്നത്.
രണ്ടു വര്‍ഷമായി ക്ലിനിക്കല്‍ ഒപ്റ്റിഷ്യനായി ജോലി ചെയ്തിരുന്ന ജെന്ന പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഒരു ‘ഒണ്‌ലി ഫാന്‍’ അക്കൗണ്ട് തുടങ്ങി. ആദ്യത്തെ 18 മാസം രസകരവും വിചിത്രവുമായ ഉള്ളടക്കങ്ങളാണ് സൈറ്റില്‍ ജെന്ന പങ്കുവച്ചത്. ഇത് ആളുകള്‍ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയ ജെന്ന പിന്നീടു ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയവും ഇതിനായി ചിലവഴിച്ചു.
കൂടുതല്‍ ആകര്‍ഷണീയമായ പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചതോടെ സൈറ്റ് കൂടുതല്‍ വളര്‍ന്നു. ‘That Puppy Girl’ എന്ന ഒണ്‌ലി ഫാന്‍സ് പേജിലാണ് ജെന്ന വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. ജെന്നയുടെ വീഡിയോ കാണാന്‍ ഏകദേശം 1,500 രൂപയാണ് പ്രതിമാസം സബ്‌സ്‌ക്രൈബേഴ്‌സ് അടയ്ക്കുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ ആവശ്യം അനുസരിച്ച് ചെയ്യുന്ന വീഡിയോകള്‍ക്ക് പത്യേകം പണവും ജെന്ന ഈടാക്കുന്നുണ്ട്.
ഇത്രയും ചെറിയ ഒരു കാര്യത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കുന്നത് ഒരനുഗ്രഹമാണ് എന്നാണ് ജെന്ന പറയുന്നത്. ഉപഭോക്താവിന്റെ അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് വീഡിയോകള്‍ ചെയ്യാന്‍ തയ്യാറാണെങ്കിലും, ചില കാര്യങ്ങള്‍ ചെയ്യില്ലെന്നും ജെന്ന പറയുന്നു.