ദളിത് സ്‌നേഹം എല്ലാം വാക്കുകളില്‍ മാത്രം ; ലാപ്‌ടോപ്പ് നല്‍കാത്ത പഞ്ചായത്തിനെതിരെ ദലിത് വിദ്യാര്‍ഥിനിയുടെ കുറിപ്പ്
ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വിദ്യാര്‍ത്ഥി അനഘ ബാബുവിനാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അധികൃതരില്‍ നിന്നും ജാതീയ വിവേചനം നേരിടേണ്ടി വന്നത്. ബിരുദാനന്തര ബിരുദ ഉപരിപഠനം നടത്തുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന ലാപ്ടോപ്പിനായി 2018ലാണ് അനഘയും സഹോദരി ആര്‍ദ്രയും നെടുങ്കണ്ടം പഞ്ചായത്തില്‍ ഗ്രാമ സഭ മുഖേന അപേക്ഷ നല്‍കുന്നത്. എന്നാല്‍ കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ലാപ്ടോപ്പ് നല്‍കാനാകൂ എന്ന പഞ്ചായത്തിന്റെ നിര്‍ബന്ധത്തിലും പ്രൊഫഷണല്‍ കോഴ്സ് ഉപരിപഠനക്കാര്‍ക്ക് മാത്രമേ നല്‍കൂ എന്ന ചട്ടത്താലും പഞ്ചായത്ത് അധികൃതര്‍ സഹോദരിമാരില്‍ ഒരാള്‍ക്ക് ലാപ്‌ടോപ്പ് നല്‍കാമെന്ന് സമ്മതിച്ചു. പിന്നീട് ലാപ്‌ടോപ്പ് അര്‍ഹരായവരുടെ പട്ടികയില്‍ സഹോദരിയുടെ പേര് വരികയും ചെയ്തു.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രളയകാരണം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ലാപ്‌ടോപ്പ് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ദിശ എന്ന സംഘടന മുഖേന അഡ്വ. പി കെ ശാന്തമ്മ കേസേറ്റെടുക്കുകയും കേരള ഹൈക്കോടതി അഞ്ചാഴ്ച്ചയ്ക്കകം അനഘക്കും സഹോദരി ആര്‍ദ്രക്കും രണ്ട് ലാപ്‌ടോപ്പുകള്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് അനഘ ബാബു പറയുന്നു.
ഇന്ന് ഹൈക്കോടതി വിധി പ്രകാരം , കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ ഒര്‍ജിനല്‍ പകര്‍പ്പുമായ് അനിയത്തിയും അമ്മയും പഞ്ചായത്തിലെത്തിയപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും ശ്യാമള വിശ്വനാഥന്‍ എന്ന മെമ്പറും അമ്മയെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിച്ചു. ‘നിങ്ങള്‍ക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാന്‍ പൈസയുണ്ടെങ്കില്‍ പിന്നെ പൈസ കൊടുത്ത് ലാപ്‌ടോപ്പ് വാങ്ങിച്ചാല്‍ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാന്‍ പിന്നെയും വരണോ’ എന്നും നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്തു.
സംഭവം വിശദമാക്കി അനഘ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പഞ്ചായത്തിന്റെ ജാതി വിവേചനം ചൂണ്ടിക്കാട്ടുന്നത്. ഇനിയും അപമാനിതരാവാന്‍ വയ്യെന്നും, അന്തസ്റ്റോടെ ജീവിക്കാന്‍ നീതി ഉറപ്പുവരുത്തണമെന്നും അനഘ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :