നടി നിക്കി ഗല്‍റാണി വിവാഹിതയാവുന്നു ? വരന്‍ തമിഴ് നടന്‍
സിനിമാ നടിമാരുടെ കല്യാണ വാര്‍ത്തകള്‍ക്ക് എപ്പോഴും ഒരു ഡിമാന്റ് ഉണ്ട്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രിയമാണ് ഈ വാര്‍ത്തകള്‍. പലതും ഫേക്ക് ആണ് എങ്കിലും ഇത്തരം വാര്‍ത്തകള്‍ക്ക് എപ്പോഴും നല്ല മാര്‍ക്കറ്റ് ആണ്. അത്തരത്തില്‍ ഇപ്പോള്‍ പുറത്തുവന്ന ഒരു വിവാഹവാര്‍ത്തയാണ് നടി നിക്കി ഗല്‍റാണി വിവാഹിതയാവുന്നു എന്നത്.
നിക്കിയും നടന്‍ ആദി പിനിസെറ്റിയും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ചില ഫോട്ടോസ് പുറത്ത് വന്നതോടെയായിരുന്നു ആരാധകര്‍ ഇക്കാര്യം അന്വേഷിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു ആദിയുടെ പിതാവും സംവിധായകനുമായ രവി രാജ പിനിസെറ്റിയുടെ പിറന്നാള്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കുടുംബത്തിനൊപ്പമായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ ആദി തന്നെയായിരുന്നു ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ആദിയുടെ അച്ഛനും അമ്മയും സഹോദരിമാരും അടക്കമുള്ള കുടുംബത്തിനൊപ്പം പുറമേ നിന്ന് നടി നിക്കിയും ഉണ്ടായിരുന്നു. ചെന്നൈയില്‍ കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും താരങ്ങള്‍ ഒന്നിച്ചതിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ഇതോടെ ആദിയും നിക്കിയും തമ്മില്‍ പ്രണയത്തിലാണോ എന്ന് ആരാധകരിലും സംശയത്തിന് വഴിയൊരുക്കിയത്. നേരത്തെ വിവാഹം ഉണ്ടാവുമെന്നൊരു സൂചന നിക്കി നല്‍കിയിരുന്നെങ്കിലും ഇതു സംബന്ധിച്ച് താരങ്ങളോ അടുത്ത ബന്ധുക്കളോ കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ധമാക്ക എന്ന മലയാള സിനിമയിലായിരുന്നു നിക്കി അവസാനമായി അഭിനയിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ടൊരു അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് വിവാഹത്തെ കുറിച്ച് നിക്കി ചെറിയൊരു സൂചന നല്‍കിയത്. ഞങ്ങള്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടുമുട്ടിയതെന്നും അധികം വൈകാതെ തന്നെ അതാരാണെന്ന് പറയുമെന്നും നിക്കി പറഞ്ഞിരുന്നു