തമിഴ് നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി
തമിഴ് സിനിമയിലെ തല എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് അജിത്. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പക്കത്തുള്ള വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു അജ്ഞാത സന്ദേശം വന്നത്. നേരത്തെ തെന്നിന്ത്യന്‍ താരങ്ങളായ വിജയുടെ വീട്ടിലും സമാന രീതിയില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് താരത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ കോള്‍ വന്നത്. ഉടന്‍ തന്നെ കോള്‍ കട്ടാവുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നാണ് കോള്‍ വന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ പിന്നീടിത് രണ്ടും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വിജയിക്ക് ഭീഷണി സന്ദേശം അയച്ച ഭുവനേശ് എന്ന വ്യക്തി പിന്നീട് പൊലീസ് പിടിയിലാവുകയും, മാനസിക സ്ഥിരിതയില്ലാത്ത വ്യക്തിയാണെന്ന് കണ്ട് വെറുതെ വിടുകയുമായിരുന്നു.