മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ അമ്മയും മകളും തീ കൊളുത്തി

ഉത്തര്‍പ്രദേശ് : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില്‍ ആണ് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. അമേഠിയിലെ ഭൂമി തര്‍ക്കകേസില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ശ്രമം എന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.40 ഓടെയാണ് സംഭവം നടന്നത്. കര്‍ശന സുരക്ഷ പ്രദേശമായ ലോക്ഭവനിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തി അമ്മയും മകളും തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി തീയണച്ച് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.