അവസരം വാഗ്ദാനം ചെയ്തു മലയാളി നിര്‍മ്മാതാവ് പീഡിപ്പിച്ചു എന്ന പരാതിയുമായി യുവമോഡല്‍
സിനിമയില്‍ അസവരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പ്രമുഖ മലയാള നിര്‍മ്മതാവ് പീഡിപ്പിച്ചു എന്ന പരാതിയുമായി യുവ മോഡല്‍. ഇതേത്തുടര്‍ന്ന് നിര്‍മ്മാതാവിനെതിരെ പൊലീസ് കേസെടുത്തു. മോഡലായ പെണ്‍കട്ടിയുടെ പരാതിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഡാഡി കൂള്‍, ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് ആല്‍വിന്‍ ആന്റണി.
മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഇരുപതുകാരിയായ പരാതിക്കാരി. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു നാല് തവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുള്ളത്. രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം.