83 വര്‍ഷത്തേക്ക് സൗജന്യ സബ്‌സ്‌ക്രിബ്ഷനുമായി Netflix

കേട്ടാല്‍ ആര്‍ക്കും വിശ്വാസം വരാത്ത ഒരു പുതിയ ഓഫറുമായി നെറ്റ്ഫ്‌ലിക്‌സ് രംഗത്ത്. ഭാഗ്യവാനായ ഒരു ഉപഭോക്താവിന് അജീവനാന്ത സൗജന്യ സബ്‌സ്‌ക്രിപ്ഷനാണ് Netflix വാഗ്ദാനം ചെയ്യുന്നത്. അതായത്, 83 വര്‍ഷത്തേക്ക് പണം മുടക്കാതെ Netflix-ല്‍ സീരിസുകളും സിനിമകളും കാണാം. എന്നാല്‍ ഓഫര്‍ കണ്ടു ആരും സ്വപ്നം കാണണ്ട. കാരണം അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം എന്നതാണ് മറ്റൊരു പ്രത്യേകത.

ഈ സൗജന്യ സേവനം ലഭ്യമാകാന്‍ നിങ്ങള്‍ ഒരു ഗെയിം കളിക്കണം. ‘The Old Guard Game’ എന്നാണ് ഈ കളിയുടെ പേര്. Netflix -ലെ ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തിനെ ആസ്പദമാക്കിയുള്ളതാണ് The Old Guard Game. ആഫ്രിക്കന്‍-അമേരിക്കന്‍ നടി ചാര്‍ളിസ് തെറോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേരും The Old Guard Game എന്നാണ്.

ഈ ഗെയിം കളിക്കാനായി ആദ്യം The Old Guard Game എന്ന ചലച്ചിത്രം കാണണം. ഇത് കണ്ട ശേഷം എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഗെയിം കളിക്കാനാകും. വെബ് ബ്രൌസറിലൂടെയും, Mac, മൊബൈല്‍ ഫോണിലൂടെയും ഏഎ ഗെയി0 കളിക്കാവുന്നതാണ്. 2 മില്ല്യന്‍ വ്യൂസ് നേടിയ The Old Guard എന്ന ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഗെയിം കളിച്ച് ഏറ്റവും കൂടുതല്‍ പോയിന്റ്‌സ് നേടുന്ന വ്യക്തിയ്ക്കാകും 83 വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക.