ക്വാറന്റയിന്‍ ഉത്തരവില്‍ ഒപ്പിടുവാന്‍ വിസമ്മതിച്ച ദമ്പതികള്‍ ഹൗസ് അറസ്റ്റില്‍
പി.പി.ചെറിയാന്‍
ലൂയിസ് വില്ല (കെന്റക്കി): എലിസബത്ത് ലിന്‍സ് കോട്ടിന് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു സെല്‍ഫ് ക്വാറന്റയിനില്‍ പോകണമെന്ന ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.അതിനാവശ്യമായ പേപ്പറുകള്‍ ഒപ്പിട്ടു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോവിഡ് 19 പോസിറ്റീവ് ആണെങ്കില്ലും യാതൊരു രോഗലക്ഷണങ്ങളും എലിസബത്തിന് ഉണ്ടായിരുന്നില്ല, മാത്രമല്ല മിഷിഗണില്‍ താമസിക്കുന്ന മാതാപിതാക്കള സന്ദര്‍ശിക്കുന്നതിനുള്ള പ്‌ളാനും തയാറാക്കിയിരുന്നു.അതുകൊണ്ടാണ് പേപ്പറുകള്‍ ഒപ്പിട്ടു നല്‍കുവാന്‍ അവര്‍ വിസമ്മതിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഭര്‍ത്താവ് ക്വാറന്റയിനില്‍ പോകുന്നതിന് സമ്മതിക്കുകയും ചെയ്തിരുന്നു. ക്വാറന്റയിന്‍ പേപ്പറിലെ ചില വാചകങ്ങള്‍ ശരിയായില്ല ,എന്നു ചുണ്ടിക്കാട്ടിയും ഇവര്‍ ഒപ്പിടുവാന്‍ വിസമ്മതിക്കുകയായിരുന്നു.
അല്പ സമയത്തിനകം ഇവര്‍ക്ക് റിക്വസ്റ്റ് മെസ്സേജ് ലഭിച്ചു. ഒപ്പിടുവാന്‍ വിസമ്മതിച്ചതിനാല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റിനെ ഈ വിഷയത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു എന്നതായിരുന്നു മെസ്സേജ് . പിന്നീട് ഹര്‍ട്ടിന്‍ കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും എത്തിയ പൊലീസ് ഇരുവരോടും ആങ്കിള്‍ മോണിറ്റര്‍ ധരിച്ചു ഹൗസ് അറസ്റ്റില്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും 200 അടി മാറി പോകരുതെന്നു കര്‍ശന നിര്‍ദ്ദേശവും നല്‍കി.
ഞങ്ങള്‍ കവര്‍ച്ചക്കാരല്ല ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല ഞങ്ങള്‍ വാഹനം ഓടിച് അപകടം ഉണ്ടാക്കിയിട്ടില്ല; പിന്നെ എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്തിനാണ് എന്നാണിവര്‍ ചോദിക്കുന്നത്. ക്വാറന്റയിന്‍ പേപ്പറിലെ തെറ്റുകള്‍ തിരുത്തിയിരുന്നുവെങ്കില്‍ ഒപ്പിട്ട് നല്‍കുന്നതിന് തയാറായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.