ഭൂമിയെ ലക്ഷ്യമാക്കി ഒരു ചിന്നഗ്രഹം വരുന്നു

ഒരു ഭീമന്‍ ഛിന്നഗ്രഹം സമീപദിവസങ്ങളില്‍ ഭൂമിയെ കടന്നുപോകുമെന്ന വിവരവുമായി ശാസ്ത്രലോകം. ആസ്റ്ററോയിഡ് 2020 എന്‍ ഡി എന്നാണ് 520 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. അപകടകാരിയാന്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടതാണ് എങ്കിലും ഛിന്നഗ്രഹത്തിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ട അവശ്യമില്ലെന്നും ശാസത്രജ്ഞര്‍ പറയുന്നുണ്ട്. ഇത് സുരക്ഷിതമായി ഭൂമിയെ കടന്നുപോകുമെന്നാണ് അവര്‍ പറയുന്നത്.

അതേസമയം ഭൂമിയില്‍ നിന്നും 5,570,000 കിലോമീറ്റര്‍ ദൂരത്തുകൂടിയായിരിക്കും ആസ്റ്ററോയിഡ് 2020 എന്‍ ഡി കടന്നു പോവുക എന്നും പറയപ്പെടുന്നു. നാസ രേഖകള്‍ പ്രകാരം മുമ്പ് നാല് തവണ ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയിട്ടുണ്ട്. 1945 ജൂലൈ 17 നാണ് ആസ്റ്ററോയിഡ് 2020 എന്‍ ഡി ആദ്യമായി ഭൂമിയ്ക്കടുത്ത് എത്തിയതായി പറയുന്നത്. എന്നാല്‍ ഇത്തവണ പോയതിനുശേഷം 2035, 2074 ,2145 ഈ ഗ്രഹം വീണ്ടും ഭൂമിയുടെ അരികില്‍ എത്തും.

ഭൂമിയെപോലെ തന്നെ സൂര്യന് ചുറ്റും സ്വന്തമായൊരു ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഇവ നിശ്ചിത കാലയളവില്‍ ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോകും. സൗരയൂഥം രൂപപ്പെട്ടപ്പോള്‍ സൃഷ്ടിക്കപ്പെട്ട പാറകളെയാണ് ഛിന്നഗ്രഹങ്ങള്‍ എന്നു പറയുന്നത്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കിടയിലുള്ള ആസ്റ്ററോയിഡ് ബെല്‍റ്റിലാണ് ഇവ ഭൂരിഭാഗവും കാണപ്പെടുന്നത്. മറ്റ് ഗ്രഹങ്ങളെ ചുറ്റുന്ന ഛിന്ന ഗ്രഹങ്ങളുമുണ്ട്. ഇതിനും മുമ്പും ഛിന്നഗ്രങ്ങള്‍ ഭൂമിയെ കടന്നുപോയിട്ടുണ്ട്. അറിയപ്പെടുന്ന പത്ത് ലക്ഷത്തോളം ഛിന്ന ഗ്രഹങ്ങളുണ്ടെന്നാണ് നാസ പറയുന്നത്.